തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്ക് നേടിയ വിദ്യാർഥികളുടെ പട്ടിക സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചില്ല. എണ്ണം കൂടിയതിനാലാണിത്. കോവിഡ് സാഹചര്യത്തിൽ മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ചോദ്യപ്പേപ്പർ. കഴിഞ്ഞവർഷം 234 പേരാണ് 1200-ൽ 1200 നേടിയത്. ഇത്തവണ ഇതിന്റെ ഇരട്ടിയിലധികമാണെന്നാണ് സൂചന.

വഴികാണിക്കാൻ ‘കരിയത്തോൺ’

പ്ലസ് ടു പരീക്ഷ വിജയിച്ചവർക്ക് ഉന്നതപഠന സാധ്യതകളെപ്പറ്റി ക്ലാസുമായി വിദ്യാഭ്യാസ വകുപ്പ്. ഓഗസ്റ്റ് ഒന്നിനാണ് സൂം ആപ്പ് വഴി കരിയത്തോൺ എന്ന് പേരിട്ടിരിക്കുന്ന ക്ലാസുകൾ നടക്കുക.