തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയിൽ ശാസ്ത്രവിഷയങ്ങളിൽ ഏറ്റവുമധികം എ പ്ലസ് കെമിസ്ട്രിക്കാണ്. 64,308 പേർ എ പ്ലസ് കരസ്ഥമാക്കി. ഫിസിക്സിൽ 48,044 പേരും ബയോളജിയിൽ 54,073 പേരും എ പ്ലസ് നേടി. ഭാഷാവിഷയങ്ങളിൽ മലയാളത്തിന് 1,12,748 പേരും ഇംഗ്ലീഷിൽ 86,774 പേരും ഹിന്ദിയിൽ 80,915 പേരും എ പ്ലസ് കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് വിഷയത്തിൽ 33,994 പേർ ഇക്കണോമിക്സിന് എ പ്ലസ് നേടി. കൊമേഴ്‌സിൽ ബിസിനസ് സ്റ്റഡീസ് വിത്ത് ഫക്‌ഷണൽ മാനേജ്‌മെന്റിലാണ് കൂടുതൽ എ പ്ലസ്. 28,001 പേർക്ക് എ പ്ലസ് ലഭിച്ചു.

ഏറ്റവുംകൂടുതൽ വിദ്യാർഥികളെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിനർഹമാക്കിയ ജില്ല മലപ്പുറമാണ്. 6707 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.

പട്ടികജാതി വിഭാഗത്തിൽ 71.52 ശതമാനം വിജയം

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയെഴുതിയവരിൽ പട്ടികജാതി വിഭാഗത്തിൽ 36,643-ൽ 26,207 (71.52%) പേരും പട്ടികവർഗ വിഭാഗത്തിൽ 5375-ൽ 3530 (65.67%) പേരും ഒ.ഇ.സി. വിഭാഗത്തിൽ 13020-ൽ 10,532 (80.89%) പേരും ഒ.ബി.സി.വിഭാഗത്തിൽ 2,38,016-ൽ 2,12,375(89.23%) പേരും ജനറൽ വിഭാഗത്തിൽ 80,734-ൽ 76,058(94.21%) പേരും ഉന്നതപഠനത്തിന് യോഗ്യതനേടി.

പ്ലസ് ടു ഫലം

ജില്ല വിജയശതമാനം എ പ്ലസ്

തിരുവനന്തപുരം 85.39 4175

കൊല്ലം 88.83 3786

പത്തനംതിട്ട 82.53 1060

ആലപ്പുഴ 84.18 2340

കോട്ടയം 88.16 3157

ഇടുക്കി 87.51 1387

എറണാകുളം 91.11 5170

തൃശ്ശൂർ 89.53 5259

പാലക്കാട് 85.99 3341

കോഴിക്കോട് 90.25 5382

മലപ്പുറം 89.44 6707

വയനാട് 83.23 910

കണ്ണൂർ 90.14 4053

കാസർകോട് 82.64 1286

ഗൾഫ് 97.31 112

ലക്ഷദ്വീപ് 71.10 39

മാഹി 92.11 148