കണ്ണൂർ: കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി ഇക്കുറി പ്ലസ് ടു വിജയിച്ചത് 46,596 പേർ. ഇതിൽ 6249 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. കണ്ണൂർ സർവകലാശാലയുടെ പരിധിയിൽ വരുന്ന ജില്ലകളാണിത്. 10 ഗവ. കോളേജുകൾ, 15 എയ്‌ഡഡ് കോളേജുകൾ, 78 സ്വാശ്രയ കോളേജുകൾ എന്നിവയടക്കം ആകെ 103 കോളേജുകളാണ് സർവകലാശാലയ്ക്ക് കീഴിൽ. ഇവിടെ 47 വിഭാഗങ്ങളിലായി ബിരുദ കോഴ്‌സുകൾക്ക് ആകെയുള്ളത് 14,000 സീറ്റുകൾ. കുറെ കുട്ടികൾ എൻജിനീയറിങ്ങിനും മെഡിസിനും പാരമെഡിക്കൽ കോഴ്‌സുകൾക്കും മറ്റ് ഇടങ്ങളിൽ ഡിഗ്രി പഠനത്തിനും പോകുമെന്ന് കരുതിയാലും കുറെ അധികം കുട്ടികൾക്ക് തുടർപഠനത്തിന് ശരണം ഓപ്പൺ സർവകലാശാലയായിരിക്കും. പോളിടെക്നിക്ക് കോളേജിൽ കുറെപ്പർക്ക് അവസരം കിട്ടും. യോഗ്യത പത്താംക്ലാസ് ആണെങ്കിലും പോളികളിൽ ചേരുന്ന 99 ശതമാനം പേരും പ്ലസ് ടു കഴിഞ്ഞവരാണ്. കാസർകോട് ജില്ലയിൽ പെരിയ ഗവ. പോളി (280), തൃക്കരിപ്പൂർ ഗവ. പോളി (220) എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. കണ്ണൂരിൽ കണ്ണൂർ (340), മട്ടന്നൂർ (180), പയ്യന്നൂർ വനിതാ പോളി (230), കല്യാശ്ശേരി മോഡൽ പോളി (180), വിളയാംകോട് എം.ജി.എം. സിൽവർ ജൂബിലി പോളി (150) എന്നിങ്ങനെയും. വയനാട്ടിൽ മേപ്പാടി, മാനന്തവാടി എന്നിവിടങ്ങളിലെ ഗവ. പോളികളിൽ 180 വീതം 360 സീറ്റാണ്.

കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷവും ഡിഗ്രിപഠനം ഓൺലൈനായിരിക്കും. റെഗുലർ കോളേജുകളിൽ പ്രവേശനം കിട്ടാത്തവർ എന്തുചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നു. കണ്ണൂർ സർവകലാശാലയിലെ ഡിഗ്രി കോഴ്‌സുകളും സീറ്റുകളും: (വിശദാംശങ്ങൾക്ക് : kannuruniversity.ac.in ഫോൺ: 0497 2715185, ഇ-മെയിൽ: enquiry@kannuruniv.ac.in)

ബി.കോം. കോ-ഓപ്പറേഷൻ-1601

ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ-2170

ബി.കോം. ഫിനാൻസ്-685

ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്-106

ബ.എസ്‌സി. ബോട്ടണി-178

ബി.എസ്‌സി. കെമിസ്ട്രി-499

ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്-610

ബി.എസ്‌സി. ജിയോളജി-67

ബി.എസ്‌സി. മാത്‌സ്-555

ബി.എസ്‌സി. സുവോളജി-269

ബി.എസ്‌സി. ഫിസിക്‌സ്-638

ബി.എസ്‌സി. ബയോഇൻഫോമാറ്റിക്‌സ് -30

ബി.എസ്‌സി. പോളിമർ കെമിസ്ട്രി-58

ബി.എസ്.സി. മൈക്രോബയോളജി-68

ബി.എസ്‌സി. പ്ലാന്റ് സയൻസ്-48

ബി.എസ്‌സി. ഹോംസയൻസ് (പെൺകുട്ടികൾക്ക് മാത്രം)-30

ബി.എസ്‌സി. ഫോറസ്ട്രി-24

ബി.എസ്‌സി. ഫിസിക്കൽ സയൻസ്-50

ബി.എസ്‌സി. നാച്വറൽ സയൻസ്-50

ബി.എസ്‌സി. ഇലക്ട്രോണിക്‌സ് -254

ബി.എസ്‌സി. ഇലക്ട്രോണിക്‌സ്-254

ബി.എസ്.ഡബ്ല്യു.-95

ബി.എ. സോഷ്യൽ സയൻസ്-50

ബി.എ. ഫിലോസഫി - 35

ബി.എ. പൊളിറ്റിക്കൽ സയൻസ് -35

ബി.എ. ഉറുദു ആൻഡ് ഇസ്‌ലാമിക് ഹിസ്റ്ററി - 30

ബി.എ. അറബി ആൻഡ് ഇസ്‌ലാമിക് ഹിസ്റ്ററി - 15

ബി.എ. സംസ്‌കൃതം- 10

ബി.എ. ഹിന്ദി-65

ബി.എ. ഫങ്ഷണൽ ഇംഗ്ലീഷ്-129

ബി.എ. കന്നഡ-44,

ബി.എ. അറബിക്-60

ബ.എ. ഇക്കണോമിക്‌സ്-872

ബി.എ. ഇംഗ്ലീഷ്-1310

ബി.എ. ഹിസ്റ്ററി-547

ബി.എ. മലയാളം-318

ബി.എ. ഡെവലപ്മെന്റ് ഇക്കണോമിക്‌സ്-74

ബി.എ. ഇക്കണോമിക്‌സ് വിത്ത് ഹിസ്റ്ററി ആൻഡ് പൊളിറ്റിക്കൽ സയൻസ് സബ് - 40

ബി.എ. ഇക്കണോമിക്‌സ് വിത്ത് മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്‌ ആൻഡ് മാത്തമാറ്റിക്‌സ് ഫോർ ഇക്കണോമിക് അനാലിസിസ് - 30

ബി.എ. അഫ്‌സൽ -ഉൽ-ഉലമ - 280

ബി.എ. അഫ്‌സൽ -ഉൽ-ഉലമ (പ്രിലിമിനറി) - 160

ബി.എ. സൈക്കോളജി - 110

ബി.ബി.എ. (ടി.ടി.എം.)-335

ബി.ബി.എ. - 382

ബി.സി.എ. -555

ബി.സി.എ. (അൺ എയ്‌ഡഡ്)-25

ബി.ടി.ടി.എം. (ബാച്ചിലർ ഓഫ് ട്രാവൽ ആൻഡ്‌ ടൂറിസം)-150