തിരുവനന്തപുരം: നിയമസഭയിലെ അക്രമസംഭവങ്ങളിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിർദേശിച്ച മന്ത്രി വി.ശിവൻകുട്ടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രകടനക്കാരെ തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമറിക്കാൻ ശ്രമിച്ചതോടെയാണ് പോലീസുമായി ഉന്തുംതള്ളുമുണ്ടായത്. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കെ.എസ്.യു. ജില്ലാ ഭാരവാഹികളായ പ്രതീഷ് മുരളി, ആദേഷ് സുധർമ്മൻ, ഗോപു നെയ്യാർ, കൃഷ്ണകാന്ത്, ജോയൽ, പ്രതുൽ, രാകേഷ് കേശു, ജിഷ്ണുമോഹൻ, സുജിത്ത്, അജേഷ്, അൽ അസ്വാദ് എന്നിവർ നേതൃത്വം നൽകി.