അടൂർ: ആശുപത്രിക്കിടക്കയിൽനിന്ന്‌ ജീവിതത്തിലേക്ക് തിരികെ വരാൻ വീട്ടമ്മ സഹായം തേടുന്നു. പക്ഷാഘാതം ബാധിച്ച് വൈക്കത്തെ സ്വകാര്യ ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് മണക്കാല തുവയൂർ വടക്ക് മഞ്ജുഭവനിൽ സരസ്വതി അമ്മ(59).

ഇപ്പോൾത്തന്നെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവായി. തലച്ചോറിലെ രക്തസ്രാവമാണ് ആരോഗ്യനില വഷളാക്കുന്നത്. ഒരാഴ്ച മുൻപ് രക്തസമ്മർദം കൂടിയതിനെത്തുടർന്ന് ആദ്യം മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുദിവസം അവിടെ തുടർന്നു. പിന്നീട് വൈക്കത്തേക്ക് മാറ്റുകയായിരുന്നു.

നിലവിൽ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് പത്തുലക്ഷം രൂപ ചെലവുവരുമെന്ന് അവർ പറഞ്ഞെന്ന് ഭർത്താവ് മുരളീധരൻപിള്ള അറിയിച്ചു.

പത്രവിതരണക്കാരനാണ് മുരളീധരൻപിള്ള. കുടുംബച്ചെലവുപോലും കണ്ടെത്താൻ പ്രയാസപ്പെടുമ്പോഴാണ് ഭാര്യക്ക്‌ ഈ അവസ്ഥ വന്നത്. ശസ്ത്രക്രിയ നടത്താൻ സുമനസ്സുകളുടെ സഹായം തേടുകയാണ് മുരളീധരൻപിള്ള. അക്കൗണ്ട് നമ്പർ 16950100047982 IFSC FDRL0001695 ഫെഡറൽ ബാങ്ക് മണക്കാല. മുരളീധരൻപിള്ളയുടെ ഫോൺ: 9400243146.