തിരുവനന്തപുരം: എങ്ങനെയാണ് കേരളത്തിൽനിന്ന്‌ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ജിഹാദിനായി ഐ.എസിൽ ചേരാൻ പോയതെന്ന് കേരളം ചർച്ച ചെയ്യണമെന്ന് ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഇതിനെതിരേ പ്രതികരിച്ചില്ലെങ്കിൽ കേരളം മറ്റൊരു സിറിയയാകുമെന്നും ന്യൂനപക്ഷമോർച്ച സംഘടിപ്പിച്ച തീവ്രവാദവിരുദ്ധ കാമ്പയിൻ ‘ഹോം ശാന്തി’ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അധ്യക്ഷത വഹിച്ചു. വി.വി. രാജേഷ്, ഡോ. അബ്ദുൽ സലാം, ജോസഫ് പടമാടൻ, അജി തോമസ്, ഡാനി ജെ. പോൾ, ഡെന്നിസ് തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും.