തിരുവനന്തപുരം: വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദേശിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ജില്ലാ പോലീസ് മേധാവിമാർക്കു നൽകിയ നിർദേശത്തിൽ പറയുന്നു.