ഗാന്ധിനഗർ: ശമ്പള പരിഷ്കരണമടക്കമുള്ള വിഷയത്തിൽ നിലപാടുകൾ സ്വീകരിക്കാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വെള്ളിയാഴ്ച സൂചനാപണിമുടക്ക് നടത്തും. ആശുപത്രിയിലെ അടിയന്തര ചികിത്സാ വിഭാഗങ്ങളൊഴികെ എല്ലാ മേഖലകളിലുമുള്ള ഡോക്ടർമാർ പങ്കെടുക്കും. ഒ.പി.വിഭാഗങ്ങൾ ഉൾപ്പെടെ തടസ്സപ്പെടുമെന്ന് ഡോക്ടർമാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എ., കെ.ജി.പി.എം.ടി.എ. എന്നിവ അറിയിച്ചു.