കാസർകോട്: ‘കടലിനും കടലിന്റെ മക്കൾക്കും വേണ്ടി’ എന്ന മുദ്യാവാക്യമുയർത്തി യു.ഡി.എഫ്. നടത്തുന്ന തീരദേശയാത്രയുടെ വടക്കൻ മേഖലാ പ്രയാണം തിങ്കളാഴ്ച കസബ കടപ്പുറത്തുനിന്ന് ആരംഭിക്കും. ടി.എൻ. പ്രതാപൻ എം.പി. നയിക്കുന്ന യാത്ര വൈകുന്നേരം നാലിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ.വി. തോമസ് സംബന്ധിക്കും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു.) സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഓട്ടുമ്മലാണ് ഉപനായകൻ. ആറിന് എറണാകുളത്ത് വൈപ്പിനിൽ സമാപിക്കും.