തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 3254 പേർക്ക് കോവിഡ് ബാധിച്ചു. 4333 പേർ രോഗമുക്തരായി. 62,769 സാംപിളുകൾ പരിശോധിച്ചു. 5.18 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4197 ആയി. 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഞായറാഴ്ച കൂടുതൽ രോഗികൾ കോഴിക്കോട് (387) ജില്ലയിലാണ്. കുറവ് പാലക്കാട്ടും (88).