തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. ബുധനാഴ്ച 35,013 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ മാത്രം 5287 പേരിൽ രോഗം കണ്ടെത്തി. കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നാലായിരത്തിനു മുകളിലും മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ മൂവായിരത്തിനു മുകളിലുമാണ് പുതിയ രോഗികൾ.

1,38,190 സാംപിൾ പരിശോധിച്ചു. പോസിറ്റീവ് ആയവരുടെ നിരക്ക് 25.34 ശതമാനത്തിലെത്തി. 41 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5211 ആയി.

97 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. 15,505 പേർ ബുധനാഴ്ച രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 2,66,646 ആയി.

രോഗികൾ

എറണാകുളം- 5287, കോഴിക്കോട്- 4317, തൃശ്ശൂർ- 4107, മലപ്പുറം- 3684, തിരുവനന്തപുരം- 3210, കോട്ടയം- 2917, ആലപ്പുഴ- 2235, പാലക്കാട്- 1920, കണ്ണൂർ- 1857, കൊല്ലം- 1422, ഇടുക്കി- 1251, പത്തനംതിട്ട- 1202, കാസർകോട്- 872, വയനാട്- 732.