തിരുവനന്തപുരം: നെല്ലുസംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഉന്നതതല യോഗം വിളിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വ്യാഴാഴ്ച കൃഷി, ഭക്ഷ്യ മന്ത്രിമാരുടെ നേതൃത്വത്തിൽ മിൽ ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഓൺലൈനായി ചേരാനാണു തീരുമാനം.

നെല്ല് ഉത്‌പാദനത്തിന് ആനുപാതികമായി സംഭരണം നടക്കുന്നില്ലെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മന്ത്രിസഭയെ അറിയിച്ചു. മില്ലുകളുടെ ശേഷി വർധിക്കാത്തതാണു പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷിക്കപ്പുറത്തുള്ള നെല്ല് സംഭരിക്കാൻ അവർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഉന്നതതല യോഗംവിളിച്ച്‌ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.

യു.ജി.സി. സ്കെയിൽ അനുസരിച്ചു പെൻഷൻ പരിഷ്കരണം നടപ്പാക്കിയ നടപടിക്ക് അംഗീകാരം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.