തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മുൻമന്ത്രിയും മുതിർന്ന രാഷ്ട്രീയനേതാവുമായ കെ.ആർ. ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. വായിലൂടെ ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും പനിയും മറ്റ് അസുഖങ്ങളും കുറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.