കാസർകോട്: ലോക വിനോദസഞ്ചാരദിനത്തോടനുബന്ധിച്ച് മലബാറിലെ ഉത്തരവാദിത്വ അനുഭവവേദ്യ ടൂറിസം സംരംഭകരുടെ കൂട്ടായ്മ (ആർട്ട്-എം) വെബിനാറും ലോഗോ പ്രകാശനവും നടത്തി. വിനോദസഞ്ചാരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ലോഗോ പ്രകാശനം ചെയ്തു. ചർച്ചകൾക്കപ്പുറമുള്ള ബിസിനസ് സാധ്യതകൾ മനസ്സിലാക്കി പദ്ധതികളുണ്ടാക്കി വിനോദസഞ്ചാരവ്യവസായത്തെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ടൂറിസം സംരംഭകരും ടൂർ ഓപ്പറേറ്റർമാരും വെബിനാറിൽ പങ്കെടുത്തു. ആർട്ട്-എം പ്രസിഡന്റ് റിട്ട. ബ്രിഗേഡിയർ സി. എബ്രഹാം അധ്യക്ഷത വഹിച്ചു. രാഹുൽ നാരായണൻ, കൗഷിക് (സിങ്കപ്പൂർ), കണ്ണൂർ അസി. കളക്ടർ മുഹമ്മദ് ഷഫീഖ്, രവീന്ദ്രൻ, റൂബി മുഹമ്മദ്, മോഹൻ കുമാർ നാരന്തട്ട, രാജീവൻ പെരിയ, സെക്രട്ടറി അനൂപ് അംബുജാക്ഷൻ എന്നിവർ സംസാരിച്ചു.