തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 11,699 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 80,372 സാംപിളാണ് പരിശോധിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 14.55 ശതമാനമാണ്. 17,763 പേർ രോഗമുക്തരായി.

നിലവിലുള്ള 1,57,158 രോഗികളിൽ 12.3 ശതമാനമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.

58 മരണങ്ങൾകൂടി കോവിഡുമൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ 24,661 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 3422 പേർ ആദ്യ ഡോസും 2884 പേർ രണ്ടാം ഡോസും എടുത്തിരുന്നു.

ജില്ല രോഗികൾ രോഗമുക്തർ

തൃശ്ശൂർ 1667 4496

എറണാകുളം 1529 606

തിരുവനന്തപുരം 1133 2096

കോഴിക്കോട് 997 1790

മലപ്പുറം 942 1947

കൊല്ലം 891 126

കോട്ടയം 870 1646

പാലക്കാട് 792 941

ആലപ്പുഴ 766 1285

കണ്ണൂർ 755 628

പത്തനംതിട്ട 488 426

ഇടുക്കി 439 681

വയനാട് 286 801

കാസർകോട് 144 294