കണ്ണൂർ: ഏഴുമാസം പിന്നിട്ടിട്ടും മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാർക്ക് ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച്‌ 29-ന് മലബാർ ദേവസ്വം ബോർഡിന്റെ എല്ലാ അസി. കമ്മിഷണർ ഓഫീസുകൾക്ക്‌ മുന്നിലും സമരം നടത്തും.

മലബാർ ദേവസ്വം ബോർഡിന്റെ കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, കണ്ണൂർ, കാസർകോട്, അസി. കമ്മിഷണർ ഓഫീസുകൾക്ക് മുന്നിലാണ് മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസും സ്റ്റാഫ് യൂണിയൻ ഐ.എൻ.ടി.യു.സി.യും സംയുക്തമായി സമരം നടത്തുക.