തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമർപ്പൺ അഭിയാന്റെ ഭാഗമായി ചൊവ്വാഴ്ച ബി.ജെ.പി. പ്രവർത്തകർ സംസ്ഥാനത്ത് നദീശുചീകരണം നടത്തും. 71 കേന്ദ്രങ്ങളിലായിരിക്കും പ്രവർത്തനം.

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എറണാകുളത്തും സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ പാലക്കാട്ടും എം.ടി. രമേശ് കോഴിക്കോട്ടും ജോർജ് കുര്യൻ പത്തനംതിട്ടയിലും വൈസ്‌ പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ആലപ്പുഴയിലും നേതൃത്വം നൽകും.