കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചതിനെ തുടർന്ന് പരിസ്ഥിതിക്ക്‌ വലിയ ആഘാതമുണ്ടായെന്ന പരാതിയിൽ ദേശീയ ഹരിത ട്രിബ്യൂണൽ റിപ്പോർട്ട് തേടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

തിരുവനന്തപുരത്തെ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിലാണ് പരാതി നൽകിയത്. ട്രിബ്യൂണൽ ദക്ഷിണമേഖലാ ബെഞ്ച് ഒക്ടോബർ നാലിന് ഹർജി പരിഗണിക്കും. ജുഡീഷ്യൽ അംഗം ജസ്റ്റിസ് കെ. രാമകൃഷ്ണൻ, വിദഗ്ധ അംഗം ഡോ. കെ. സത്യഗോപാൽ എന്നിവരുൾപ്പെട്ട ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. കഴിഞ്ഞവർഷം ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റുകൾ പൊളിച്ചത്.