ചെർക്കള: ന്യൂനപക്ഷ മതവിഭാഗത്തിൽ പെടുന്ന പെൺകുട്ടികളുടെ വിവാഹത്തിനായി ’സുമിത്രം’ പദ്ധതി വഴി വായ്പ നൽകും. ആറുശതമാനം പലിശനിരക്കിൽ അഞ്ചുലക്ഷം രൂപവരെയാണ് വായ്പ നൽകുക. കാസർകോട്, കണ്ണൂർ ജില്ലയിലുള്ളവർ ചെർക്കളയിലെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാഫോം www.ksmdfc.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 04994283061.