തിരുവനന്തപുരം: കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ദത്ത് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ.

എസ്.എഫ്.ഐ. മുൻ പ്രവർത്തകയുടെ കുഞ്ഞിനെ അവരറിയാതെ ദത്ത് നൽകിയത് വിവാദമായ സാഹചര്യത്തിൽ മാധ്യമങ്ങളിൽ വാർത്തവരുന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടൽ. നിർദേശം ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി.

സ്വകാര്യത ലംഘിച്ച് മാധ്യമങ്ങളിൽ വാർത്തകൾ നൽകുന്നത് ആറുമാസം തടവോ രണ്ടുലക്ഷം രൂപ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കമ്മിഷൻ ഓർമിപ്പിച്ചു.