തിരുവനന്തപുരം: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണം നേരിടുന്ന ആദ്യ പ്രധാനമന്ത്രിയെന്ന നാണംകെട്ട അവസ്ഥയിലാണ് നരേന്ദ്രമോദിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. തലയിൽ തുണികൊണ്ടു മാത്രമേ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇനി ജനങ്ങളെ അഭിമുഖീകരിക്കാനാവൂ.

രാജ്യസുരക്ഷ അടിയറവുവയ്ക്കുന്നതും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന സ്വകാര്യതയെ പിച്ചിച്ചീന്തുന്നതുമായ ഫോൺ ചോർത്തലിനു നേതൃത്വം കൊടുത്ത ആഭ്യന്തരമന്ത്രിയെ പുറത്താക്കാനുള്ള ആർജവം പ്രധാനമന്ത്രി കാണിക്കണം. സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിലൂടെ ഇതിനു പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും വിദഗ്ധ സമിതിയുടെ അന്വേഷണം അതിനു സഹായകരമാകുമെന്നും സുധാകരൻ പറഞ്ഞു.