തിരുവനന്തപുരം: സാഹസിക ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്താൻ രജിസ്‌ട്രേഷൻ നടപ്പാക്കിയ ആദ്യസംസ്ഥാനമായി കേരളം. സുരക്ഷാ ഗുണനിലവാരച്ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പ് സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകുക.

പുതുതായി നിലവിൽവരുന്ന സാഹസികപ്രവർത്തനങ്ങളെ ചട്ടത്തിൽ ഉൾക്കൊള്ളിച്ച് മാറ്റങ്ങൾ വരുത്തും. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മനേഷ് ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് ചട്ടം തയ്യാറാക്കിയത്.

വിനോദസഞ്ചാരവകുപ്പിലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ വിദഗ്ധരും അടങ്ങിയ സമിതിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷൻ അനുവദിക്കുന്നത്. രണ്ടുവർഷമാണ് കാലാവധി.

രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും: www.keralaadventure.org | www.keralatourism.org/business