കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടിയിലേയ്ക്ക്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തം. ബുധനാഴ്ച വൈകീട്ട് ആറുവരെയുള്ള കണക്കുപ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 137.70 അടിയാണ്. സെക്കന്റിൽ 9300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു.

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. 138 അടിയിലേക്ക് ജലനിരപ്പ് എത്തുന്നതോടെ രണ്ടാം മുന്നറിയിപ്പ് നൽകും. അണക്കെട്ട് തുറക്കുന്ന സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുമ്പ് നിർദേശം നൽകണമെന്ന് തമിഴ്‌നാട് സർക്കാരിനെ ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.