കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി നൽകിയ ഹർജി ഹൈക്കോടതി നവംബർ നാലിനു പരിഗണിക്കാൻ മാറ്റി.

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാൻ ഇവ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം.