തൊടുപുഴ: തൊടുപുഴ അൽ-അസ്‌ഹർ ലോ കോളേജിൽ പഞ്ചവത്സര എൽ.എൽ.ബി., ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളിലേക്ക്‌ 28-ന്‌ പകൽ 10-ന്‌ സ്പോട്ട്‌ അഡ്‌മിഷൻ നടത്തും. സംസ്ഥാന എൻട്രൻസ്‌ കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർഥികൾ ടി.സി., എലിജിബിലിറ്റി സർട്ടിഫിക്കറ്റ്‌, മാർക്ക്‌ ലിസ്റ്റ്‌ എന്നിവയുടെ ഒറിജിനൽ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. അഡ്‌മിഷൻ ലഭിക്കുന്നവർ അന്ന്‌ തന്നെ നിശ്ചിത ഫീസടച്ച്‌ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 9188520544.