ശബരിമല: ശബരിമലയിലെ ജീവനക്കാരിൽ ചിലർക്ക് കോവിഡ് കണ്ടെത്തിയതോടെ ഡ്യൂട്ടിക്ക് നിയന്ത്രണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇനിമുതൽ, ജീവനക്കാർ 20 ദിവസം തുടർച്ചയായി ശബരിമലയിൽ ജോലിചെയ്താൽ മതി. നേരത്തെ സീസൺ മുഴുവൻ ജീവനക്കാർ ജോലി ചെയ്തിരുന്നു.
ഭക്തരുമായി കൂടുതൽ ഇടപഴകേണ്ടിവരുന്ന ജീവനക്കാർക്ക് പി.പി.ഇ.കിറ്റ് നൽകാൻ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നാണ് പറയുന്നത്. എല്ലാ ജീവനക്കാരും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.