ഏഴിമല: കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവണ ശനിയാഴ്ച ഏഴിമല നാവിക അക്കാദമി സന്ദർശിക്കും. രാവിലെ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കും. നാവിക അക്കാദമിക്കുനേരേയും മറ്റ് സൈനിക കേന്ദ്രങ്ങൾക്കുനേരേയുമുണ്ടായ ആക്രമണ ഭീഷണിയും വിലയിരുത്തും. 99-ാമത്് ഇന്ത്യൻ നാവിക അക്കാദമി കോഴ്‌സിന്റെയും 30-ാമത് നേവൽ ഓറിയന്റേഷൻ കോഴ്‌സിന്റെയും പാസിങ് ഔട്ട് പരേഡാണ് ശനിയാഴ്ച നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ.