മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ വടകര പാറക്കടവ് സ്വദേശി ഫാസിലിൽനിന്നാണ് 463 ഗ്രാം തൂക്കം വരുന്ന സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇതിന് 23,24,000 രൂപ വിലവരും.
പരിശോധനയിൽ കസ്റ്റംസ് അസി. കമ്മിഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി. മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ. അശോക് കുമാർ, യദു കൃഷ്ണ, കെ.വി. രാജു, സന്ദീപ് കുമാർ എന്നിവർ പങ്കെടുത്തു.