തിരുവനന്തപുരം: കൃത്യമായി തിരിച്ചടവ് നടത്തിവരുന്ന വായ്പാ അക്കൗണ്ടുകളിൽ മാർച്ച് 1 മുതൽ മേയ് 31 വരെ 3 മാസക്കാലത്തേക്ക് റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള മൊറട്ടോറിയം സഹകരണ ബാങ്കുകളിലും(കേരള ബാങ്ക്, അർബൻ സഹകരണ ബാങ്കുകൾ) ലഭ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നവകേരളീയം ‘കുടിശ്ശിക നിവാരണം’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരമുള്ള ആനുകൂല്യം മാർച്ച് 31 വരെ അനുവദിക്കും. ഒറ്റത്തവണയായി വായ്പാ തിരിച്ചടവിനു തയ്യാറെടുത്തിട്ടുള്ള ഉപഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണം. ആവശ്യമെന്നുകണ്ടാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കോവിഡ്-19 പ്രതിസന്ധി അവസാനിച്ചശേഷം വീണ്ടും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.