കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ബൈപ്പാസ് സ്റ്റെൻറുകളുടെ വില ഏപ്രിൽ ഒന്നുമുതൽ കൂടും. മൊത്തവ്യാപാര വിലസൂചികയിൽ മുൻവർഷത്തെ അപേക്ഷിച്ചുണ്ടായ വ്യത്യാസമാണ് കാരണം. 156 മുതൽ 567 വരെ രൂപ വിലകൂടും.

സ്റ്റെൻറുകളുടെ അടിസ്ഥാനവിഭാഗമായ ബെയർ മെറ്റൽ ഗണത്തിന് നിലവിൽ ചരക്ക്-സേവന നികുതിയില്ലാതെ 8261 രൂപയാണു വില. ഇത് ഏപ്രിൽ ഒന്നുമുതൽ 8417 രൂപയാകും. മരുന്നുകൾ നിറച്ചുള്ള ഡ്രഗ് എല്യൂട്ടിങ് വിഭാഗത്തിന് 30,080 രൂപയെന്നത് 30,647 ആകും. അടിസ്ഥാനവിലയ്ക്ക് പുറമേയാണ് ചരക്ക്-സേവന നികുതി.