തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനം തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വമായിരിക്കെ ഓഫീസിലെത്താതെ സംസ്ഥാനംവിട്ട ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അഗളി പഞ്ചായത്തിൽ സെക്രട്ടറിയുടെ അധിക ചുമതല വഹിച്ചിരുന്ന സി.കെ.ലജിത്തിനെതിരേയാണ് നടപടി.

17 മുതൽ ലജിത് ഓഫീസിൽ ഹാജരാകുന്നില്ല. പ്ലാൻ ഫണ്ട് വിനിയോഗം, ദൈനംദിന പ്രവർത്തനം, കൊറോണ പ്രതിരോധപ്രവർത്തനം തുടങ്ങിയവയെ ഇതു ബാധിച്ചതായി പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ.ജയശ്രീ നൽകിയ സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. ഓഫീസിൽ അറിയിക്കുകയോ അവധിക്ക് അപേക്ഷിക്കുകയോചെയ്യാതിരുന്ന ഇയാൾ സംസ്ഥാനം വിട്ടുപോയതായാണ് വിവരം.