തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങൾ വിട്ടുനൽകും. സമൂഹ അടുക്കള തുടങ്ങാനും മറ്റ് ആവശ്യങ്ങൾക്കും സദ്യാലയങ്ങൾ, മണ്ഡപങ്ങൾ, കോളേജുകൾ, സ്കൂളുകൾ എന്നിവ വിട്ടുനൽകാനുമാണ് തീരുമാനം.