ശ്രീകാര്യം: ഡോക്ടറായ ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങിയയാളെ പോലീസ് വഴിയിൽ തടഞ്ഞ്‌ മർദിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ചെമ്പഴന്തി സ്വദേശി ആദർശ് നൽകിയ പരാതിയിൽ പോലീസ് മേധാവിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് ശ്രീകാര്യം പോലീസ് സ്റ്റേഷനു സമീപം ലോക്ഡൗണുമായി ബന്ധപ്പെട്ട പരിശോധന നടത്തുകയായിരുന്ന സി.ഐ. അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലായിരുന്നു മർദനം. അഭിലാഷിൻറെ ഭാര്യ ഡോ. അർച്ചന വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോൾ അവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് എസ്.പി. ഷാനവാസിന്റെ നേതൃത്വത്തിൽ ആദർശിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.