മഞ്ചേരി: രാമനാട്ടുകര സ്വർണക്കവർച്ചാശ്രമക്കേസിൽ അറസ്റ്റിലായ ചെർപ്പുളശ്ശേരി സംഘത്തെ ചോദ്യംചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി. കോവിഡിന്റെ സാഹചര്യത്തിൽ പ്രതികളെ ജയിലിൽ എത്തി ചോദ്യംചെയ്യാനാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അനുമതി നൽകിയത്.

കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റും ജില്ലാകോടതിയും തള്ളിയിരുന്നു.

രാമനാട്ടുകര വാഹനാപകടത്തെത്തുടർന്ന് അറസ്റ്റിലായ ചെർപ്പുളശ്ശേരി സംഘം സ്വർണക്കടത്തുകാരുടെ ക്വട്ടേഷനെടുത്തവരാണെന്നാണ് പോലീസ് പറയുന്നത്. ജൂൺ 21-നായിരുന്നു കേസിനാസ്പദമായ സംഭവം.