തിരുവനന്തപുരം: സ്ത്രീധനത്തെ എതിർക്കുന്ന മാനസികാവസ്ഥ സമൂഹത്തിലുണ്ടാകണമെന്നും അതിന് സർവകലാശാലകൾക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധനത്തിനെതിരായ അവബോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും വിദ്യാർഥികളിൽനിന്ന് സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വാങ്ങുകയും ദേശീയ അക്കാദമിക് ഡെപ്പോസിറ്ററിയുമായി ബന്ധിപ്പിക്കുകയും വേണമെന്നും വി.സി.മാരോട് നിർദേശിച്ചു. കേരള, ഡിജിറ്റൽ, ഓപ്പൺ, വെറ്ററിനറി, സാങ്കേതിക സർവകലാശാലാ വി.സി.മാരാണ് പങ്കെടുത്തത്. ഗവർണറുടെ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത്തും പ്രസംഗിച്ചു.