കൊൽക്കത്ത: ‘ബംഗാളിനു വേണ്ടത് സ്വന്തം മകളെ’യെന്ന തൃണമൂൽ കോൺഗ്രസ് മുദ്രാവാക്യത്തെ പരിഹസിച്ച് ബി.ജെ.പി. പ്രചാരണം. മകളെ ഇത്തവണ ബംഗാൾ യാത്രയയപ്പു നൽകി അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരിഹസിച്ചു. ബംഗാളിനുവേണ്ടത് മകളെയാണ്; അപ്പച്ചിയെയല്ല എന്നതായിരുന്നു സംസ്ഥാന ബി.ജെ.പി.യുടെ പരിഹാസം. ബി.ജെ.പി.യുടെ ഒന്പത് യുവ വനിതാനേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം മമതയുടെ ചിത്രംകൂടി വെച്ചായിരുന്നു ഈ ട്വീറ്റ്.