വർക്കല: ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പ് ഒക്ടോബർ 16-ന് നടക്കും. 11 അംഗ ട്രസ്റ്റ് ബോർഡിലേക്ക് 21 സന്ന്യാസിമാർ മത്സരരംഗത്തുണ്ട്. നിലവിലെ ട്രസ്റ്റ് ഭാരവാഹികളടക്കം ബോർഡിലെ 11 അംഗങ്ങളും ഇത്തവണയും മത്സരിക്കുന്നു. 43 സന്യാസിമാരാണ് വോട്ടർപട്ടികയിലുള്ളത്. 16-ന് വൈകീട്ട് മൂന്നിന് വോട്ടെണ്ണലും തുടർന്ന് ഫലപ്രഖ്യാപനവും നടക്കും.

അഞ്ചുവർത്തേക്കുള്ള ബോർഡിനെയാണ് തിരഞ്ഞെടുക്കുന്നത്. സ്വാമി വിശുദ്ധാനന്ദ പ്രസിഡന്റും സ്വാമി സാന്ദ്രാനന്ദപുരി ജനറൽ സെക്രട്ടറിയും സ്വാമി ശാരദാനന്ദ ട്രഷററുമായുള്ള ഭരണസമിതിയാണ് നിലവിലുള്ളത്.