തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ കൈമാറിയെന്ന പരാതിയിൽ അനുപമ എസ്. ചന്ദ്രന്റെ മൊഴിയെടുക്കും. വനിത-ശിശുവികസന വകുപ്പ് നടത്തുന്ന വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ബുധനാഴ്ച നാലിന് വനിത-ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയ്ക്കുമുന്നിൽ ഹാജരാകാനാണ് നിർദേശിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുഞ്ഞ് ശിശുക്ഷേമസമിതിയിൽ എത്തിയതുമുതൽ ദത്ത് നൽകൽവരെ വിശദ അന്വേഷണത്തിനാണ് മന്ത്രി വീണാ ജോർജ് നിർദേശിച്ചിട്ടുള്ളത്.