തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖമാസികയായ കാവൽ കൈരളിയുടെ മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാവൽ കൈരളി പുതിയ വെബ്‌സൈറ്റിലും വായിക്കാം. കാവൽ കൈരളി എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.പ്രവീൺ, എഡിറ്റർ സനൽ ചക്രപാണി എന്നിവർ പങ്കെടുത്തു.