തിരുവനന്തപുരം: മാലദ്വീപിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഫിസിഷ്യൻ, അനസ്‌തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം. അടിസ്ഥാനശമ്പളം: 3,70,000- 4,00,000. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.norkaroots.org സന്ദർശിക്കാം. അവസാന തീയതി നവംബർ 28.

സൗജന്യ സംരംഭകത്വ പരിശീലനം

തിരുവനന്തപുരം: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിൽ കൗൺസിലിങ്ങിനായി രജിസ്റ്റർ ചെയ്ത പുതുതായി വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ/തിരികെ വന്നവർ എന്നിവർക്കായി നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ ഏകദിന സൗജന്യ പരിശീലന പരിപാടി ഡിസംബർ രണ്ടാംവാരം തിരുവനന്തപുരത്തു നടക്കും.

താല്പര്യമുള്ളവർ 0471-2770534 എന്ന നമ്പരിലോ nbfc.coordinator@gmail.com ലോ ബന്ധപ്പെടണം.