തിരുവനന്തപുരം: നീറ്റ് പി.ജി. കൗൺസിലിങ് ആരംഭിക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു. കൗൺസിലിങ്ങിന്റെ തുടരെത്തുടരെയുള്ള മാറ്റിവയ്ക്കൽ മെഡിക്കൽ പി.ജി. പ്രവേശനത്തിനായി കാത്തിരുന്നവരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് സൗമുവൽ കോശി, സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ പറഞ്ഞു.