തിരുവനന്തപുരം: മദ്യശാലകൾ അടച്ചത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മദ്യം ലഭിക്കാത്തത് കൊറോണയെക്കാൾ വലിയ ആരോഗ്യപ്രശ്നമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. പുതിയ സാമൂഹിക പ്രശ്നത്തിലേക്ക് ഇതു നയിക്കുമോയെന്ന് ആരോഗ്യപ്രവർത്തകർക്കു സംശയമുണ്ട്. നാലുപേരെ മദ്യവിമുക്തകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.