കാറ്റിലാടുന്ന കേരദാരുക്കൾ

കൂട്ടമായ്‌ വളരുന്നതാ-

മാറ്റുകാലാകും ഗ്രാമഭൂവിൽ

കുടികൊള്ളുമമ്മേ നമോസ്തുതേ

കാൽച്ചിലമ്പൊലി മാറ്റൊലികൊള്ളും

കിള്ളിയാറ്റിൻ തീരത്ത്‌

അമ്മതൻ തിരുസന്നിധി തേടി

വന്നു ഞാൻ തുണയേകണേ

ആപത്‌രക്ഷകി അഭയവരദേ

അന്നപൂർണ്ണേ നമോസ്തുതേ

ആദിയന്തവുമില്ലാതുള്ളൊരു

മായയാമീ വിശ്വത്തിൽ

ആദിമൂലഭഗവതി തവ

ചേതസ്സല്ലോ നിറഞ്ഞതും

ആദികാരണ കാരിണി ഭദ്രേ-

യാറ്റുകാലമ്മേ നമോസ്തുതേ

-ഋഷിമംഗലം ശ്രീകണ്ഠൻ നായർ