ആണ്ടുതോറും വളർന്നെങ്ങും സമൂഹമായ്‌

ആറ്റുകാൽ പൊങ്കാല പോയ വർഷം വരെ!

കഷ്ടകാലം പോലെ ലോകമൊട്ടാകെയും

‘കോവിഡി’ലമർന്നത്‌ മഹാമാരിയായ്‌!

എല്ലോർക്കുമമ്മതൻ സന്നിധിയിൽ ചേർന്ന്‌

പൊങ്കാലയ്ക്കായ്‌ വശമില്ലാതെയാകിലും,

വത്സരം രണ്ടായിരത്തിയിരുപത്തി-

യൊന്നി,ലാകാം സമർപ്പണം, ഗൃഹങ്ങളിൽ!