തൃശ്ശൂർ: ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ അംഗവും പ്രശസ്ത ഫുട്‌ബോൾ പരിശീലകനുമായ ടി.കെ. ചാത്തുണ്ണി ബി.ജെ.പി. അംഗത്വമെടുക്കുന്നു. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര തൃശ്ശൂരിൽ എത്തുമ്പോൾ അംഗത്വം നൽകാനാണ് തീരുമാനം. വികസനകാര്യങ്ങളിൽ ബി.ജെ.പി.യുടെ സമീപനമാണ് തന്നെ ആ പാർട്ടിയോട് അടുപ്പിച്ചതെന്ന് ചാത്തുണ്ണി പറഞ്ഞു.

വിജയയാത്ര തൃശ്ശൂരിലെത്തുമ്പോൾ പ്രമുഖരെ അംഗമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.