തലശ്ശേരി: ചുരുളിക്കും കോസയ്ക്കും തിരക്ക് ഒഴിഞ്ഞില്ല. കണ്ടും പറഞ്ഞും കേട്ടും ഒട്ടേറെപ്പേരാണ് ഈ ചിത്രങ്ങൾ കാണാനായി മേളയ്ക്കെത്തിയത്. ഒന്നിലേറെത്തവണ ചിത്രങ്ങൾ കണ്ടവരും അനവധി. സീറ്റ് കിട്ടാത്തതിലെ നിരാശ പലരിലും കാണാൻ കഴിഞ്ഞു. ലോകസിനിമാ വിഭാഗത്തിൽ ഉൻഡൈൻ, എനദർ റൗണ്ട്, നോവേർ സ്പെഷ്യൽ, സ്ട്രൈഡിങ് ഇൻടു ദ വിൻഡ്, നെവർ ഗൊണ്ണാ സ്നോ എഗൈൻ, ദ വുമൺ ഹു റാൻ, ഫെബ്രുവരി, നൈറ്റ്‌ ഓഫ് ദ കിങ്‌സ്, സാറ്റർഡേ ഫിക്ഷൻ എന്നിവയാണ് പ്രദർശിപ്പിച്ചത്.

റോം, ഇൻ ബിറ്റ്‌വീൻ ഡൈയിങ്, ചുരുളി, ദേർ ഈസ്‌ നോ ഈവിൾ, കോസ, ലോൺലി റോക്ക്, ക്രോണിക്കിൾ ഓഫ് സ്പേസ്, മെമ്മറി ഹൗസ് എന്നീ ചിത്രങ്ങളാണ് മത്സരസിനിമാ വിഭാഗത്തിൽ. സനൽകുമാർ ശശിധരൻ സംവിധാനംചെയ്ത 2020-ലെ ചിത്രം കയറ്റം, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ മലയാളം സിനിമകളും പ്രദർശിപ്പിച്ചു. ഗൊദാർദിന്റെ ബ്രത്‌ലസും മേളയുടെ ശ്രദ്ധനേടി.