
തിരുവനന്തപുരം: പോലീസ് വകുപ്പിൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സയൻറിഫിക് ഓഫീസർ തസ്തികയിലേക്ക് താത്‌ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും അഭിമുഖവും 29-ന് രാവിലെ 8.30-ന് തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
ഇ-മെയിൽ മുഖേന കോൾ ലെറ്റർ ലഭിച്ച ഉദ്യോഗാർഥികൾ രാവിലെ 7.30-ന് മുമ്പ് പരീക്ഷാകേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എത്തണം. പരീക്ഷാർഥികളോടൊപ്പം മറ്റാരെയും പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
കോൾ ലെറ്റർ ഇ-മെയിൽ ലഭിക്കാത്ത ഉദ്യോഗാർഥികൾ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെടണം. ഫോൺ : 0471 2721547.