കോട്ടയം : കേരള യൂത്ത് ഫ്രണ്ട് (എം) സുവർണജൂബിലി സമാപനവും സുവനീർ പ്രകാശനവും ചൊവ്വാഴ്ച നാലിന് കോട്ടയം പാർട്ടി ഓഫീസിൽ നടത്തും. സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിക്കുന്ന യോഗം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.