തിരുവനന്തപുരം: സ്കൂൾ-കോളേജ് ബസുകളുടെ നികുതിയടയ്ക്കാൻ ഡിസംബർ 31 വരെ സാവകാശം നൽകി. ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെ വാഹനനികുതി അടയ്ക്കാനുള്ള കാലാവധിയാണ് നീട്ടിയതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

നവംബറിൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സെപ്റ്റംബർ 30 വരെയുള്ള നികുതി പൂർണമായി ഒഴിവാക്കിയിരുന്നു.