തൃശ്ശൂർ: വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ സംസ്ഥാനമൊട്ടാകെ സ്കിൽ ബാങ്കുകൾ വരുന്നു. വിവിധ തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി സ്കിൽ ഡവലപ്പ്‌മെന്റ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊെസെറ്റികൾ രൂപവത്കരിച്ചുകഴിഞ്ഞു. ഇവരുടെ സേവനം ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനായി ‘സ്കിൽ ഹൗസ്’ എന്ന മൊെബെൽ ആപ്ലിക്കേഷനും വികസിപ്പിക്കുന്നുണ്ട്. നവംബറോടെ ആപ്ലിക്കേഷൻ നിലവിൽവരും. മൊെബെൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്താൽ നിമിഷങ്ങൾക്കകം വിദഗ്ധ തൊഴിലാളികൾ വീട്ടിലെത്തി പണി ചെയ്തുതരും.
മരപ്പണി, പെയിന്റിങ്, പ്ലംബിങ്, ഇലക്‌ട്രീഷ്യൻ, കൽപ്പണി, വെൽഡിങ്, കാറ്ററിങ്, മോട്ടോർ വാഹനങ്ങളുടെ അറ്റകുറ്റപ്പണി, െഎ.ടി., െഡ്രെവിങ്, തെങ്ങുകയറ്റം, കെട്ടിടനിർമാണം, കൃഷിപ്പണികൾ എന്നീ മേഖലകളിൽ െവെദഗ്‌ധ്യമുള്ള തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് സൊെസെറ്റികൾ. സംസ്ഥാന വ്യവസായ വകുപ്പിനാകും സൊെസെറ്റികളുടെ രൂപവത്കരണ- നടത്തിപ്പുചുമതല.
സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം 609 മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊെസെറ്റികളാണ് സംസ്ഥാനത്തൊട്ടാകെ രൂപവത്കരിച്ചിരിക്കുന്നത്. പത്തുപേർ മുതൽ 200 പേർ വരെയാണ് ഒരുസ്കിൽ ഡവലപ്പ്മെൻറ് സൊെസെറ്റിയിൽ ഉണ്ടാകുക. ഇൗ സൊെസെറ്റികളുടെ പ്രവർത്തനത്തിനായി രണ്ടുലക്ഷം രൂപവരെ വ്യവസായ വകുപ്പ് അനുവദിക്കും. ഇൗ തുകയുടെ 78 ശതമാനം വരെ സംഘങ്ങൾക്ക് പണി ഉപകരണങ്ങളും യന്ത്രങ്ങളും മറ്റും വാങ്ങുന്നതിനായി ഉപയോഗിക്കാം. ഇൗ സംഘങ്ങൾക്ക് മറ്റു ബാങ്കുകളിൽ നിന്നും സഹകരണസംഘങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കുന്നതിനും നടപടിയുണ്ടാകും.
‘സ്കിൽ ഹൗസ്’ മൊെബെൽ ആപ്പിന്റെ രൂപകല്പന അന്തിമഘട്ടത്തിലാണെന്ന് വ്യവസായ വകുപ്പ് അധികൃതർ അറിയിച്ചു. െഎ.ടി. മിഷന്റെ മേൽനോട്ടത്തിലാണ് ആപ്പ് വികസിപ്പിക്കുന്നത്.